മലപ്പുറത്ത് വിവാഹത്തലേന്ന് മകളെ അച്ഛന്‍ കുത്തിക്കൊന്നു

മലപ്പുറം: വിവാഹത്തലേന്ന് മകളെ അച്ഛന്‍ കുത്തിക്കൊന്നു. അരീക്കോട് പത്താനാപുരത്താണ് സംഭവം. 22കാരിയായ ആതിരെയെയാണ് അച്ഛന്‍ രാജന്‍ കുത്തിക്കൊന്നത്. പ്രണയത്തിലായിരുന്ന യുവാവുമായി നാളെ പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അച്ഛന്റെ പൂര്‍ണസമ്മതത്തോടെയായിരുന്നില്ല വിവാഹം തീരുമാനിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ വച്ചുണ്ടായ തകര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വാക്ക് തര്‍ക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ രാജന്‍ മകളെ കുത്തിക്കൊല്ലുകയായിരുന്നു. രാജനെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *