തിരുവനന്തപുരം: കെ.എം മാണിയുമായി നിലവില്‍ സഹകരിക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചെങ്ങന്നൂരില്‍ വിജയിക്കാന്‍ മാണിയുടെ വോട്ട് ആവശ്യമില്ല. മാണിയില്ലാതെയാണ് ചെങ്ങന്നൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പലതവണ വിജയിച്ചിട്ടുണ്ട്. അതിലും മോശമായ അവസ്ഥയിലേക്ക് മുന്നണി എത്തിയിട്ടില്ല. മാണിയുമായുള്ള ബന്ധത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും കാനം പറഞ്ഞു.
കെ.എം മാണിക്കെതിരായ പരസ്യപ്രതികരണം സി.പി.െഎ നേതാക്കള്‍ ഒഴിവാക്കണമെന്ന് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. പരസ്യപ്രതികരണം ഗുണം ചെയ്യില്ലെന്നായിരുന്നു ദേശീയ നേതൃത്വത്തിെന്റ വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് മാണി വിഷയത്തില്‍ നിലപാട് കൂടുതല്‍ ശക്തമാക്കി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്.
