തന്നെ ചൊല്ലി സിപിഐ, സിപിഎം നടത്തിയ ചര്‍ച്ച വിചിത്രമെന്ന് മാണി

തിരുവനന്തപുരം : തന്നെ ചൊല്ലി സിപിഐ, സിപിഎം നടത്തിയ ചര്‍ച്ച വിചിത്രമെന്ന് കെ.എം മാണി. സഹകരണം വേണമെന്ന് കേരള കോണ്‍ഗ്രസ് എം ഇതുവരെയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ ആരെയും സമീപിച്ചിട്ടുമില്ല. ചെങ്ങന്നൂരില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി സജി ചെറിയാന്‍ വോട്ട് അഭ്യര്‍ത്ഥിച്ചുവെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ നിലപാട് പിന്നിട് വ്യക്തമാക്കാമെന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരണം വേണോയെന്ന കാര്യത്തില്‍ സിപിഎം- സിപിഐ കേന്ദ്ര നേതൃത്വം വ്യാഴാഴ്ച ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഭിന്നത നിലനിന്നതോടെ തീരുമാനം ഇരുപാര്‍ട്ടികളും സംസ്ഥാന നേതൃത്വത്തിനു വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *