ആതിരയെ കൊലപ്പെടുത്തിയത് ദുരഭിമാനത്താലെന്ന് പിതാവിന്‍റെ മൊഴി

അ​രീ​ക്കോ​ട്: ഇ​ത​ര ജാ​തി​യി​ല്‍​പെ​ട്ട യു​വാ​വു​മാ​യി വി​വാ​ഹി​ത​യാ​കാ​ന്‍ തീ​രു​മാ​നി​ച്ച മകള്‍ ആതിരയെ കൊലപ്പെടുത്തിയത് ദുരഭിമാനത്താലെന്ന് പിതാവ് രാജന്‍. പട്ടിക ജാതിക്കാരനായ ബ്രിജേഷിനെ മകള്‍ വിവാഹം ചെയ്താല്‍ നാട്ടുകാര്‍ കളിയാക്കുമെന്ന് ഭയന്നുവെന്നും പിതാവ് പൊലീസില്‍ മൊഴി നല്‍കി.

ഇരുവരുടെയും വിവാഹം തന്നെ മാനസികമായി തകര്‍ത്തു. മദ്യലഹരിയിലാണ് മകളെ കുത്തിയതെന്നും രാജന്‍ പൊലീസിനോട് പറഞ്ഞു. രാജനെ നാളെ കോടതിയില്‍ ഹാജരാക്കും.

വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് അ​േ​ഞ്ചാ​ടെ​യാ​യി​രു​ന്നു ആതിരയെ രാജന്‍ കുത്തിക്കൊലപ്പെടുത്തിയത്. പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വാ​വു​മാ​യി യു​വ​തി​യു​ടെ വി​വാ​ഹം വെ​ള്ളി​യാ​ഴ്ച പു​ത്ത​ലം സാ​ളി​ഗ്രാ​മ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​കാ​രു​മാ​യും ബ​ന്ധു​ക്ക​ളു​മാ​യും ധാ​ര​ണ​യി​ലു​മെ​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍, വൈ​കീ​ട്ടു​ണ്ടാ​യ വാ​ക്​​ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. അ​ക്ര​മാ​സ​ക്ത​നാ​യ പി​താ​വി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ഓ​ടി​യ ആ​തി​ര​യെ അ​യ​ല്‍​വീ​ട്ടി​ല്‍​വെ​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *