തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ വോട്ട് വേണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളുടെയും വോട്ട് വേണം. മാണിയോട് അയിത്തമില്ലെന്നും വൈക്കം വിശ്വന് പറഞ്ഞു.
മാണിയുടെ വോട്ട് വേണ്ടെന്ന് സി.പി.െഎ പറഞ്ഞതായി അറിയില്ല. മുന്നണി പ്രവേശനം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും വൈക്കം വിശ്വന് കൂട്ടിച്ചേര്‍ത്തു.
നേരത്തെ മാണിയുടെ മുന്നണിപ്രവേശനത്തിനെതിെര ശക്തമായി സി.പി.െഎ രംഗത്തെത്തിയിരുന്നു. മാണിയുടെ പിന്തുണയില്ലാതെ ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് പലതവണ വിജയിച്ചിട്ടുണ്ടെന്നായിരുന്നു സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചിരുന്നു.
