ന്യൂഡല്‍ഹി: തെലുങ്കു ദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടത് ദൗര്‍ഭാഗ്യകരമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അയച്ച കത്തിലാണ് ടി.ഡി.പി മുന്നണി വിട്ടതിനെ സംബന്ധിച്ച് അമിത് ഷായുടെ അഭിപ്രായപ്രകടനം.
ടി.ഡി.പി എന്‍.ഡി.എ വിട്ടത് ദൗര്‍ഭാഗ്യകരമാണ്. വികസന പ്രശന്ങ്ങളേക്കാള് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണോ ടി.ഡി.പി എന്‍.ഡി.എ വിട്ടതെന്ന് അമിത് ഷാ കത്തില്‍ ചോദിച്ചിട്ടുണ്ട്. ആന്ധ്രയുടെ വികസനത്തിന് ബി.ജെ.പി സര്‍ക്കാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമായ പങ്കാണ് വഹിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ചന്ദ്രബാബു നായിഡുവും ടി.ഡി.പിയും എന്‍.ഡി.എ വിട്ടത്. തുടര്‍ന്ന് മോദി സര്‍ക്കാറിനെതിരെ ടി.ഡി.പി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
