പ്രിയാ വാര്യരെ പോലീസിലും എടുത്തു

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഒറ്റ പാട്ടിലൂടെ തരംഗമായ പ്രിയാ വാര്യരെ പോലീസിലെടുത്തു. വഡോദര പോലീസാണ് പ്രിയ വാര്യരെ സുരക്ഷിത ഡ്രൈവിങ് സന്ദേശത്തില്‍ എത്തിച്ചത്. തങ്ങളുടെ ക്യാംപയിന്‍ യുവാക്കളുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ പ്രിയയേക്കാള്‍ സമൂഹമാധ്യമ ശ്രദ്ധ കിട്ടിയ ആള്‍ വേറെയില്ലെന്നാണ് വഡോദര പൊലീസ് വിശദമാക്കുന്നത്.

താരത്തിന്റെ കണ്ണിറുക്കലും പുരികക്കൊടിയും തന്നെയാണ് വഡോദര പോലീസ് ഉപയോഗിച്ചിരിക്കുന്നത്. ട്രാഫിക് ഒരു സംസ്‌കാരമാണ് എന്നാണ് ബോധവത്കരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ശ്രദ്ധ തെറ്റാതെ വാഹനം ഓടിക്കൂ എന്നും കണ്ണിറുക്കുന്ന സമയത്തിനുള്ളില്‍ അപകടം സംഭവിക്കാമെന്നും വഡോദര പോലീസിന്റെ ക്യാംപയില്‍ വിശദമാക്കുന്നു.

മുംബൈ പോലീസിന്റെയും ബംഗളുരു പോലീസിന്റെയും പാതയിലാണ് വഡോദര പോലീസും. യുവജനതയിക്കിടയില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എത്തിക്കുകയെന്ന സമീപനമാണ് മുംബൈ, ബംഗളുരു പൊലീസ് സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *