കെ.എസ്.ആര്‍.ടി.സി എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. സീറ്റിന് അനുസരിച്ചുള്ള ആളുകളെ മാത്രമേ കയറ്റാന്‍ അനുവദിക്കുകയുള്ളു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ലക്ഷ്വറി ബസുകള്‍ക്കും ഉത്തരവ് ബാധകമാണ്.
