തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ യുഡിഎഫിന് അനുകൂലമായ വിധിയായിരിക്കും ഉണ്ടാവുകയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
യുഡിഎഫുമായി ഇടഞ്ഞു നില്ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ. എം മാണിയുടെ സഹകരണം ചെങ്ങന്നൂരില്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. മാണിയെ വീണ്ടും പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു.
