ജിദ്ദയില്‍ ശക്തമായ പൊടിക്കാറ്റ് ; ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു

ജിദ്ദ: രാജ്യത്തെ വിവിധ മേഖലകളില്‍ ഇന്നലെ ശക്തമായ പൊടിക്കാറ്റ് വീശി. റോഡുകളില്‍ ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് ജിദ്ദ മക്ക എക്‌സ്പ്രസ് റോഡില്‍ 12 ലേറെ വാഹനങ്ങള്‍ കൂട്ടിയിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. സംഭവത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസ്സപ്പെടുകയും പൊലീസെത്തി ബദല്‍ സംവിധാനം ഉണ്ടാക്കിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

കാറ്റ് ശക്തമായതിനെ തുടര്‍ന്ന് 11.30 ഓടെ ജിദ്ദ പോര്‍ട്ടിലെ കപ്പലുകളുടെ പോക്കുവരവ് നിര്‍ത്തിവെച്ചു. വ്യാഴം രാവിലെ മുതല്‍ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം നേരത്തെ മുന്നിറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *