അഭിമാന നിമിഷം . . 14 വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കേരളത്തിലേക്ക്

കൊല്‍ക്കത്ത : ലക്ഷക്കണക്കിന് ഫുട്ബോള്‍ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ സന്തോഷ് ട്രോഫി നേടി കേരള ടീം . .

ബംഗാളിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കിരീടം നേട്ടം സ്വന്തമാക്കിയത്.

എക്‌സ്ട്രാ ടൈമില്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടിയിരുന്നു .ആദ്യ പകുതിയില്‍ കേരളവും ബംഗാളും ഓരോ ഗോള്‍ വീതം നേടി. 68ാം മിനിട്ടില്‍ ജിതിന്‍ മുര്‍മുവാണ് ബംഗാളിന് വേണ്ടി ഗോള്‍ നേടിയത്. കേരളത്തിന് വേണ്ടി 19ആം മിനിട്ടില്‍ എം.എസ്.ജിതിനാണ് ഗോള്‍ സ്വന്തമാക്കിയത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം.

Leave a Reply

Your email address will not be published. Required fields are marked *