സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പതിനാലു വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ടീം നേടിയ വിജയം അഭിമാനവും ആവേശവുമാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പതിനാലു വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിക്കുന്നു. ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും അഭിനന്ദനങ്ങള്‍. വേശകരമായ മത്സരത്തിലൂടെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബംഗാളിനെ തോല്‍പ്പിച്ച്‌ നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണ്.’

Leave a Reply

Your email address will not be published. Required fields are marked *