വേശ്യാലയം നടത്തുന്ന രണ്ട് പേര്‍ പിടിയില്‍

മുംബൈ: ഭയാനന്ദറില്‍ വേശ്യാലയം നടത്തുന്ന രണ്ട് വനിതകളെ പിടികൂടി. താനെ ഗ്രാമീണ പോലിസിന്റെ പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ചയാണ് ഇവരെ പിടികൂടിയത്. പോലീസ് ഒരു പിമ്ബിന്റെ സഹായത്തോടെ കുട്ടികളെ കടത്തുന്ന സംഘത്തെ പിടികൂടുകയായിരുന്നു.

പോലീസ് ആദ്യം ഒരു പിമ്ബുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് ഇടപാടുകാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുകയായിരുന്നു. തുടര്‍ന്നാണ് രമ വാഗ്മാരെ (22), മോഹിനി ദാസ് (45) എന്നിവരെ പോലീസ് പിടികൂടിയത്.ഇവരില്‍ ഒരാള്‍ മനുഷ്യാവകാശ സംഘടനയുടെ ഐഡന്റിറ്റി കാര്‍ഡ് കൈവശം വച്ചിരുന്നതായി കണ്ടെത്തി. വേശ്യാവൃത്തിക്ക് നിര്‍ബന്ധിതരായ രണ്ടു വനിതകളെയും പോലീസും രക്ഷപ്പെടുത്തി.

ഐപിസി, ഇംമോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്‌ട് 1956 എന്നീ വകുപ്പുകളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *