ബിബീഷിന്റെ ക്യാമറയില്‍ പതിഞ്ഞ സ്ത്രീകളെല്ലാം നഗ്‌നരായി; ഹാര്‍ഡ് ഡിസ്‌കില്‍ 46,000 സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍

കോഴിക്കോട്: വടകരയില്‍ വിവാഹ വീഡിയോയിലെ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഇരയായത് കൂടുതലും എഡിറ്റര്‍ ബിബീഷിന്റെ പരിചയക്കാരും അയല്‍വാസികളുമായ സ്ത്രീകള്‍. സംഭവം ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് തന്റെ ചിത്രം മോര്‍ഫ് ചെയ്യപ്പെട്ട ഒരു വീട്ടമ്മ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. വടകരയിലെ സദയം സ്റ്റുഡിയോയില്‍ നിന്നുമാണ് സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ വ്യാപകമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കപ്പെട്ടത്. തങ്ങളുടെ അയല്‍വാസിയും പരിചയക്കാരനുമായ ബിബീഷില്‍ നിന്ന് തന്നെ ഇത്തരമൊരു പ്രവര്‍ത്തി ഉണ്ടായതിന്റെ ഞെട്ടലിലാണ് പ്രദേശത്തെ സ്ത്രീകള്‍.

വിവാഹ ചടങ്ങുകളില്‍ നിന്ന് പകര്‍ത്തുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ബിബീഷ് വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *