നടന്‍ കൊല്ലം അജിത് അന്തരിച്ചു: സംസ്‌കാരം ഇന്നു വൈകിട്ട് ആറിന്

കൊച്ചി: ചലച്ചിത്ര നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യവും. മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോയി. മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കാരം ഇന്നു വൈകിട്ട് ആറിന് കൊല്ലം കടപ്പാക്കട ശ്മശാനത്തില്‍ നടക്കും. പ്രമീളയാണ് ഭാര്യ. ശ്രീക്കുട്ടി, ശ്രീഹരി എന്നിവര്‍ മക്കളാണ്.

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

പത്മരാജന്‍ സംവിധാനം ചെയ്ത പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലെത്തിയത്. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായി മാറി.

Leave a Reply

Your email address will not be published. Required fields are marked *