സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസില്‍ കയറിയ നൈജീരിയന്‍ നടനാണ് സാമുവല്‍ റോബിണ്സണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളിയുമായി ആശയവിനിമയം നടത്തുന്ന സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ് മലയാളികളില്‍ ചിരിപടര്‍ത്തുകയാണ്.
കേരളം തന്നെ തിരിച്ചുവിളിക്കുന്നുവെന്നും ഇന്ത്യയിലെ പുതിയ പ്രൊജക്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൊറോട്ടയും ബീഫ് കറിയും വേണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
