തിരുവനന്തപുരം: ദലിത് സംഘടനകളുടെ സംയുക്തസമിതി തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ബസ്സുകള്‍ നിരത്തിലിറക്കരുതെന്ന് ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദന്‍. നിരത്തിലിറക്കിയാല്‍ ബസ്സുകള്‍ കത്തിക്കുമെന്ന് ഗീതാനന്ദന്‍ പറഞ്ഞു. അത്തരം ഒരു സാഹചര്യങ്ങളിലേക്ക് എത്താതിരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഹര്‍ത്താല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രഖ്യാപിക്കുമ്ബോള്‍ പരാജയപ്പെടുത്തുമെന്ന പ്രതികരണങ്ങള്‍ ബസ്സുടമകള്‍ നടത്താറില്ല. എന്നാല്‍, ഇപ്പോള്‍ അങ്ങനെയല്ല. ദലിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഗുണകരമാവില്ലെന്ന് ഗീതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം തിങ്കളാഴ്ച ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി നിര്‍ദേശം നല്‍കി
