ടൂറിസം വളരണമെങ്കില്‍ മലയാളിയുടെ ഡിഎന്‍എയില്‍ ആതിഥ്യ മര്യാദയുണ്ടാവണം: കണ്ണന്താനം

സംസ്ഥാനത്ത് ടൂറിസം വളരണമെങ്കില്‍ മലയാളികളുടെ ഡിഎന്‍എയില്‍ ആതിഥേയ മര്യാദയുണ്ടാകണമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഞായറാഴ്ച ബിജെപി ജില്ലാ കമ്മറ്റി കാസര്‍കോട് നടത്തിയ ‘കാസര്‍കോട് ടൂറിസം വികസനം’ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് ഇനിയും വളരാന്‍ സാധിക്കുന്ന മേഖലയാണ് ടൂറിസം. വളരെയധികം തൊഴില്‍ സാധ്യതകളുണ്ട്. ബേക്കലിന്റെ ടൂറിസം വികസനത്തിന് പ്രത്യേക ശ്രദ്ധ നല്‍കും. ബേക്കല്‍ അടക്കം കാസര്‍കോട് ജില്ലയിലെ കോട്ടകള്‍ കൂട്ടിയിണക്കിയുള്ള ടൂറിസം പദ്ധതികളെക്കുറിച്ച്‌ ആലോചിക്കും മന്ത്രി പറഞ്ഞു.

ബേക്കല്‍ ടൂറിസം വികസനത്തിന് കേന്ദ്ര സഹായംഅഭ്യര്‍ത്ഥിച്ച്‌ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ മന്ത്രിക്ക് നിവേദനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *