72 സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി. പുറത്തിറക്കി: യെദ്യൂരപ്പ ശിക്കാരിപുരയില്‍

ന്യൂഡല്‍ഹി: മേയ് 12-ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ ശിവമോഗയിലെ ശിക്കാരിപുരയില്‍ മത്സരിക്കും. ഇദ്ദേഹമടക്കം 72 സ്ഥാനാര്‍ഥികളുടെ പട്ടിക ഞായറാഴ്ച രാത്രി ബി.ജെ.പി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി പുറത്തിറക്കി.

ജഗദീഷ് ഷെട്ടാര്‍ ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രലില്‍ മത്സരിക്കും. കെ.എസ്. ഈശ്വരപ്പയ്ക്ക് ശിവമോഗ സീറ്റാണ് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവരടക്കമുള്ള ഉന്നതനേതാക്കള്‍ രാത്രി യോഗം ചേര്‍ന്നാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *