ദക്ഷിണേന്ത്യന്‍ ധനമന്ത്രിമാരുടെ സമ്മേളനം നാളെ

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ ധനമന്ത്രിമാരുടെ സമ്മേളനം നാളെ തിരുവനന്തപുരത്ത് നടക്കും. തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര, പോണ്ടിച്ചേരി ധനമന്ത്രിമാര്‍ പങ്കെടുക്കുമെന്ന് ഉറപ്പു നല്‍കിയതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജനസംഖ്യ നിരക്ക് പ്രകാരം കേന്ദ്രഫണ്ട് വീതം വെച്ചാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വന്‍ നഷ്ടമാണുണ്ടാവുക. കേന്ദ്ര നികുതി വിഹിതം വെട്ടിക്കുറക്കാന്‍ ധനകാര്യ കമ്മീഷന്റെ നിര്‍ദേശത്തിലുണ്ട്. ഇതുവഴി കേരളത്തിന് 20000 കോടി നഷ്ടമാവുമെന്നും ഐസകി പറഞ്ഞു.

സംസ്ഥാനത്തിനുള്ള നികുതി വിഹിതം വര്‍ദ്ധിച്ചുവെന്നത് ശരിയല്ല. പദ്ധതി പദ്ധതിയേതര ഫണ്ട് വിഭജനം ഇല്ലാതാക്കിയതുകൊണ്ടാണ് ഇത്തരത്തില്‍ തെറ്റിദ്ധാരണ പരന്നത്.

Leave a Reply

Your email address will not be published. Required fields are marked *