തിരുവനന്തപുരം: ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമ്ബൂര്‍ണ നിയന്ത്രണവും വിഭവ ചൂഷണവുമാണ് കേന്ദ്രത്തിന്റെ ഫെഡറല്‍ നയമെന്ന് പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി വിമര്‍ശിച്ചു.
പണം ചെലവഴിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് എന്താണ് അധികാരം. സംസ്ഥാനങ്ങളുടെ അധികാരവും വിഭവങ്ങളും കേന്ദ്രം കവരുകയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. കേരളം മുന്‍കയ്യെടുത്താണ് യോഗം വിളിച്ചത്.
