വിഷു: കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സി

പയ്യന്നൂര്‍: വിഷു, അംബേദ്ക്കര്‍ ജയന്തി അവധി ദിവസങ്ങളോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഏപ്രില്‍ 11 മുതല്‍ 17 വരെ കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍ബാംഗ്ലൂര്‍ മേഖലകളിലക്കും തിരിച്ചും നടത്തും. കെ.എസ്.ആര്‍.ടി.സി നടത്താന്‍ ഉദ്ദേശിക്കുന്ന അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ ചേര്‍ക്കുന്നു. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യവുമുണ്ട്.

ബാംഗ്ലൂരില്‍ നിന്നുള്ള സര്‍വീസുകള്‍ (വ്യാഴാഴ്ച്ച മുതല്‍ 14 വരെ):

21.10, ബാംഗ്ലൂര്‍കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി) 21.25 (സൂപ്പര്‍ എക്‌സ്പ്രസ്), 21.35(സൂപ്പര്‍ ഡീലക്‌സ്)23.55 ബാംഗ്ലൂര്‍സുല്‍ത്താന്‍ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്) മൈസൂര്‍ (വഴി), 19.15 ബാംഗ്ലൂര്‍തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്), 18.35 ബാംഗ്ലൂര്‍എറണാകുളം (സൂപ്പര്‍ ഡീലക്‌സ്), 18.05 ബാംഗ്ലൂര്‍കോട്ടയം (സൂപ്പര്‍ ഡീലക്‌സ്), 21.01 ബാംഗ്ലൂര്‍കണ്ണൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 22.15 ബാംഗ്ലൂര്‍പയ്യന്നൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി), 21.50 ബാംഗ്ലൂര്‍കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 21.40 ബാംഗ്ലൂര്‍കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) തലശ്ശേരി (വഴി), 20.50,21.45 ബാംഗ്ലൂര്‍കോഴിക്കാട് (സൂപ്പര്‍ ഫാസ്റ്റ്)മാനന്തവാടി, കുട്ട (വഴി), 19.25 ബാംഗ്ലൂര്‍തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്‌സ്), 18.50 ബാംഗ്ലൂര്‍എറണാകുളം(സൂപ്പര്‍ ഡീലക്‌സ്), 18.15 ബാംഗ്ലൂര്‍കോട്ടയം (സൂപ്പര്‍ ഡീലക്‌സ്),21.55, 22.46ബാംഗ്ലൂര്‍കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 21.30 ബാംഗ്ലൂര്‍പയ്യന്നൂര്‍(സൂപ്പര്‍ ഡീലക്‌സ്)ചെറുപുഴ (വഴി).

ബാംഗ്ലൂരിലേക്കുള്ള സര്‍വീസുകള്‍ ( 15നും 16നും)

19.35, 20.10, 20.35 കോഴിക്കോട്ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി)20.02 കണ്ണൂര്‍ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 19.15 തൃശൂര്‍ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്), 17.30 എറണാകുളംബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്), 17.00 കോട്ടയംബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) എല്ലാ സര്‍വ്വീസും മാനന്തവാടി, കുട്ട (വഴി), 20.00 കണ്ണൂര്‍ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 17.30 പയ്യന്നൂര്‍ ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി), 20.40 കോഴിക്കോട്ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്)മാനന്തവാടി, കുട്ട (വഴി), 20.45 കണ്ണൂര്‍ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 19.20 തൃശൂര്‍ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്), 17.40 എറണാകുളംബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്), 17.20 കോട്ടയംബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്), 17.45 പയ്യന്നൂര്‍ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി), 22.00 സുല്‍ത്താന്‍ബത്തരിബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) മാനന്തവാടി, കുട്ട (വഴി).

ഇതിനുപുറമെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സര്‍വീസ് നടത്തുന്നതിന് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ നടത്തിവരുന്ന പ്രധാന അന്തര്‍സംസ്ഥാന സര്‍വീസുകളായ ബാംഗ്ലൂര്‍, കൊല്ലൂര്‍ മൂകാംബിക, നാഗര്‍കോവില്‍, തെങ്കാശി, കോയമ്ബത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നിവ ഈ കാലയളവില്‍ മുടങ്ങാതെ സര്‍വീസ് നടത്തുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന ദീര്‍ഘദൂര/അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *