ദേശീയപാതക്കുള്ള സ്ഥലമേറ്റെടുക്കാന്‍ സര്‍വേ തുടരുമെന്ന് മന്ത്രി

തിരുവനന്തപുരം: മലപ്പുറത്ത് ദേശീയപാതക്കുള്ള സ്ഥലമേറ്റെടുക്കാന്‍ സര്‍വേ തുടരുമെന്ന് മന്ത്രി ജി.സുധാകരന്‍. ഏറ്റവും കുറച്ച് വീടുകള്‍ നഷ്ടമാകും വിധമാകും സ്ഥലമേറ്റെടുക്കുക. ഇതിനായി അലൈന്മെന്റുകള്‍ പുനര്‍നിര്‍ണയിക്കുന്നത് പരിഗണിക്കും. ഏറ്റെടുക്കുന്ന സ്ഥലത്തിന് ലഭിക്കുന്ന തുക കലക്ടര്‍ ഉടമകളെ അറിയിക്കും.

ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറം എ.ആര്‍.നഗറില്‍ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായ സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗങ്ങളിലേക്ക് കടക്കുന്നത്. സ്ഥലമേറ്റെടുപ്പിനെതിരെ പ്രദേശവാസികള്‍ സമരം നടത്തിവരുന്നതിനിടെയാണ് സംഘര്‍ഷം നടന്നത്. പൊലീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. സ്ത്രീകളടക്കമുള്ളവരാണ് പ്രതിഷേധത്തിനുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *