വരാപ്പുഴ: പോലീസ് കസ്റ്റഡിയില് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്ശിച്ചു. അരമണിക്കൂറോളം വീട്ടില് ചെലവഴിച്ച ചെന്നിത്തല ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ജുഡീഷ്യല് അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില് ആഭ്യന്തര വകുപ്പിന്റെ ചുമതല ഉള്ള മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
എല്ഡിഎഫ് സര്ക്കാര് അധികാരത്തില് വന്നത് ശേഷം ആറാമത്തെ കസ്റ്റഡിമരണമാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നും ഭാര്യക്ക് സര്ക്കാര് ജോലിയും നല്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥലം എംഎല്എയായ വി.ഡി. സതീശനും മറ്റു പ്രാദേശിക കോണ്ഗ്രസ് നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു. നേരത്തെ അറിയിച്ചശേഷമായിരുന്നു പ്രതിപക്ഷനേതാവിന്റെ സന്ദര്ശനം. ബിജെപി ദേശീയാധ്യക്ഷന് കുമ്മനം രാജശേഖരനും ഇന്ന് വീട് സന്ദര്ശിക്കും.
