പഴക്കടയില്‍ കാര്‍ബൈഡ് ഇട്ട് പുകയ്ക്കുന്നതിനിടെ പൊട്ടിത്തെറി

പത്തനംതിട്ട: പഴക്കടയില്‍ പൊട്ടിത്തെറി. ശബരിമലയിലെ കടയിലാണ് സംഭവം നടന്നത്. കടയുടെ ഷട്ടര്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഇളകി തെറിച്ചു വീണു. പഴങ്ങള്‍ മുറിയില്‍ കൂട്ടിയിട്ട് കാര്‍ബൈഡ് ഇട്ട് പുകയ്ക്കുന്നതിനിടെയാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായത്. വിഷുവിന് മുന്നോടിയായി വില്‍പ്പനയ്ക്ക് കൊണ്ടുവന്ന പഴങ്ങളായിരുന്നു അത്. പോലീസ്, അഗ്നിശമന സേന, ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കടയുടയമയ്‌ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *