ബാഗില്‍ നിന്നും സിറിഞ്ച്; കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ നിന്നും രണ്ട് മലയാളി താരങ്ങള്‍ പുറത്തേക്ക്

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍ വെല്‍ത്ത് ഗെയിംസിലെ ചട്ട ലംഘനത്തിന് രണ്ട് മലയാളി താരങ്ങളെ ഗെയിംസ് വില്ലേജില്‍ നിന്നും പുറത്താക്കി. നടത്ത താരം കെ.ടി ഇര്‍ഫാന്‍, ട്രിപ്പിള്‍ ജമ്ബ് താരം രാകേഷ് ബാബു എന്നിവരാണ് പുറത്തായത്. ഇരുവരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ‘നോ നീഡില്‍ പോളിസി’ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.

ഇവരുടെ മുറിയുടെ സമീപത്തുനിന്ന് സൂചിയും ബാഗില്‍നിന്ന് സിറിഞ്ചും കണ്ടെടുത്തിട്ടുണ്ട്. അതേസമയം താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിട്ടില്ലെന്ന് സി ജി എഫ് അറിയിച്ചിട്ടുണ്ട്.

ഇര്‍ഫാന്റെ നടത്തമത്സരം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. ഇരുപതു കിലോ മീറ്റര്‍ നടത്തമത്സരത്തിലായിരുന്നു ഇര്‍ഫാന്‍ പങ്കെടുത്തിരുന്നത്. മത്സരത്തില്‍ 13ാമതായാണ് ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ഇന്നത്തെ ട്രിപ്പിള്‍ ജമ്ബ് മത്സരത്തില്‍ പങ്കെടുക്കാനിരിക്കെയാണ് രാകേഷിനെ പുറത്താക്കിയിരിക്കുന്നത്.

അതേസമയം, വിറ്റമിന്‍ കുത്തിവയ്പ്പാണ് എടുത്തതെന്നാണ് ഇരുവരുടെയും വാദം. എന്നാലിത് ആന്റി ഡോപിങ് അഥോറിറ്റി തള്ളിക്കളഞ്ഞു. ഇരുവര്‍ക്കുമെതിരെ അച്ചടക്കനടപടി എടുക്കുമെന്ന് ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷനും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *