തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മലയാളത്തിന് ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും, മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡ് ലഭിച്ചത് അഭിമാനകരമാണെന്നും, നല്ല സിനിമകള്‍ക്കുള്ള പ്രചോദനമാകട്ടെ ഈ അവാര്‍ഡുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ പുരസ്കാരങ്ങള്‍ നേടിയെടുത്ത മലയാള ചലച്ചിത്ര പ്രവര്‍ത്തകരെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നുവെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലനും പ്രതികരിച്ചു.
