ഹര്‍ത്താല്‍: വടക്കന്‍ കേരളത്തില്‍ വാഹനങ്ങള്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു

കണ്ണൂരില്‍ വ്യാജ ഹര്‍ത്താലിന്റെ മറവില്‍ എസ്ഡിപി ഐ ആക്രമണം. കടകള്‍ പൂട്ടിക്കാന്‍ ശ്രമിച്ച 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ചു.

കോഴിക്കോടും തിരൂരിലും വ്യാപകമായി വാഹനങ്ങള്‍ തടയുന്നു. കടകള്‍ അടപ്പിക്കാനും ശ്രമം.
കശ്മീരില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ഇന്ന് ഹര്‍ത്താലെന്ന് വ്യാജ പ്രചരണം ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാല്‍ ഒരു സംഘടനയും ഹര്‍ത്താല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. ഈ വ്യാജ പ്രചരണത്തെ കൂട്ടുപിടിച്ചാണ് എസ്ഡിപിഐ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് ആരാണെന്ന് അറിയില്ലെങ്കിലും പലജില്ലകളിലും ഇതിന്റെ പേരില്‍ വ്യാപകമായി വാഹനങ്ങള്‍ തടയുന്നു.

ദീര്‍ഘദൂര വാഹനങ്ങള്‍ അടക്കം തടഞ്ഞതോടെ യാത്രക്കാര്‍ പെരുവഴിയിലാകുകയാണ്. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം. വ്യാജ ഹര്‍ത്താലിന്റെ പേരില്‍ രാവിലെമുതല്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *