ന്യൂഡല്‍ഹി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈകോടതി പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നല്കിയ ഹരജി പിന്‍വലിച്ചു.
കേസ് നല്‍കുേമ്ബാള്‍ തോമസ് ചാണ്ടി സംസ്ഥാന മന്ത്രിയാണ്. എന്നാല്‍ ഇപ്പോള്‍ മന്ത്രിസ്ഥാനമില്ല. അതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് അഭിഭാഷകന് കോടതിയെ അറിയിക്കുകയായിരുന്നു. മന്ത്രിയല്ലാത്തതിനാല്‍ സുപ്രീം കോടതിയിലെ കേസ് പിന്‍വലിച്ച് ഹൈകോടതിയിലെ കേസുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന് ആവശ്യപ്പെട്ടു.
ഇത് അംഗീകരിച്ചുകൊണ്ട് തോമസ് ചാണ്ടിയുടെ ഹരജി പിന്‍വലിക്കാന്‍ സുപ്രീം കോടതി അനുമതി നല്കി. തുടര്‍ന്ന് കേസ് പിന്‍വലിക്കുകയായിരുന്നു.
