വാട്‌സ് ആപ്പ് ഹര്‍ത്താല്‍: ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ കെ.ടി ജലീല്‍

മലപ്പുറം: വാട്‌സ് ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് മലപ്പുറത്തുണ്ടായ അക്രമങ്ങളില്‍ ഹൈദരലി ശിഹാബ് തങ്ങളെ വിമര്‍ശിച്ച് മന്ത്രി കെ.ടി ജലീല്‍. ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ കാണിച്ച വലിയ മാതൃക സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നുണ്ടായോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹര്‍ത്താലില്‍ വ്യാപക അക്രമം നടന്ന താനൂര്‍ ടൗണ്‍ സന്ദര്‍ശിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തകര്‍ത്ത കടകള്‍ക്ക് സ്വന്തം നിലയിലും സര്‍ക്കാര്‍ തലത്തിലും സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അക്രമികളെ കൈകര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും സാമുദായിക ഐക്യം തകര്‍ക്കാനുള്ള നീക്കം ശക്തമായി നേരിടുമെന്നും കെ.ടി ജലീല്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ അമിത് മീണയും എസ്.പി ദേബേഷ് കുമാര്‍ ബെഹ്‌റയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *