ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ജസ്റ്റീസ് ബി.എച്ച്. ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് സംഭവം. ബ്രസീലില്‍ നിന്നുള്ള ഹാക്കര്‍മാരാണ് വെബ്സൈറ്റ് പ്രവര്ത്തനരഹിതമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് രണ്ടാഴ്ച പിന്നിടുന്പോഴാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വെബ്സൈറ്റും പ്രശ്നം നേരിടുന്നത്. വെബ്സൈറ്റില്‍ പ്രവേശിക്കുന്പോള്‍ ‘ഈ സൈറ്റ് ഇപ്പോള്‍ ലഭ്യമല്ല’ എന്ന അറിയിപ്പാണ് പ്രത്യക്ഷപ്പെടുന്നത്. സംഭവത്തില്‍ ഡല്‍ഹി പോലീസിന്റെ ഐടി വിഭാഗം അന്വേഷണം ആരംഭിച്ചു.
