സ്ത്രീകളുടെ സുരക്ഷക്കായി പ്രധാനമന്ത്രി കൂടുതല്‍ ശ്രദ്ധ ചെലുത്തണം: ഐഎംഎഫ് അധ്യക്ഷ

വാഷിങ്ടണ്‍: സ്ത്രീകളുടെ സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അന്താരാഷ്ട്ര നാണയനിധി അധ്യക്ഷ ക്രിസ്റ്റീന്‍ ലഗാര്‍ഡെ. കത്വ സംഭവം ആഗോളതലത്തിലും ചര്‍ച്ചയായ സാഹചര്യത്തിലാണ് പ്രതികരണം.

ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച്‌ നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഐഎംഎഫ് അധ്യക്ഷ പ്രധാനമന്ത്രിയോട് പ്രതിപാദിക്കുന്നത്. ജനുവരിയില്‍ നടന്ന ലോകസാമ്ബത്തിക ഫോറത്തില്‍ മോദിയുടെ പ്രസംഗത്തില്‍ ഇന്ത്യയിലെ സ്ത്രീകളെക്കുറിച്ച്‌ ഒന്നും സംസാരിച്ചില്ലെന്നും ലഗാര്‍ഡെ ആരോപിച്ചു.

അരോചകമായ സംഭവമാണ് ഇന്ത്യയില്‍ നടന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം പ്രസ്താവന വിവാദമായതോടെ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഐഎംഎഫിന്റേതല്ലെന്നും ലഗാര്‍ഡെ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ തുടര്‍ച്ചയായുണ്ടാകുന്ന അക്രമസംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മോദിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിനിടെ പ്രതിഷേധം അരങ്ങേറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *