ബര്‍ലിന്‍: വിദേശപര്യടനത്തിന്റെ ഭാഗമായി ജര്‍മ്മനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര നമോദി ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗലാ മെര്‍ക്കലുമായി കൂടിക്കാഴ്ച്ച നടത്തി. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും മറ്റു ആഗോളപ്രശ്‌നങ്ങളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചചെയ്തതായി പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
വെള്ളിയാഴ്ച്ച ജര്‍മ്മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ വെച്ചാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്.
