ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചു. മിസോറം ഗവര്‍ണറായാണ് കുമ്മനത്തിന്റെ നിയമനം. ഇതു സംബന്ധിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങി.
നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ വിരമിക്കുന്ന ഒഴിവിലേക്കാണ് കുമ്മനത്തെ നിയമിക്കുന്നത്. നിര്‍ഭയ് ശര്‍മയുടെ കാലാവധി ഈ മാസം 28 ന് അവസാനിക്കും.
