അന്നത്തെ വിലതന്നെയാണ് ഇപ്പോഴുമുള്ളത് ; ഇന്ധനവിലക്കയറ്റത്തെ ന്യായീകരിച്ച്‌ അമിത് ഷാ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മൂന്നു വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന വില തന്നെയാണ് പെട്രോളിനും ഡീസലിനും ഇപ്പോഴുള്ളതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്നു ദിവസം മാത്രമാണ് വില ഉയര്‍ന്നത്. അപ്പോഴേക്കും അവര്‍ക്ക് മടുത്തോ എന്നും അമിത് ഷാ ചോദിച്ചു.

പെട്രോള്‍ ഡിസല്‍ വില വര്‍ധനയ്‌ക്കെതിരെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതേക്കുറിച്ച്‌ സര്‍ക്കാര്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ ലക്ഷ്യം അഴിമതിയും ദാരിദ്ര്യവും ഇല്ലാതാക്കുകയെന്നതാണെന്നും അഴിമതി രഹിത ഭരണമാണ് മോദി സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നതെന്നും അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നതിനെ ഭയക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ഈ സഖ്യം ഒരു വ്യത്യാസവും ഉണ്ടാക്കില്ല. 2019 ലെ തെരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികള്‍ക്ക് സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ല. പ്രതിപക്ഷം നുണയുടെ രാഷ്ട്രീയമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മോദിയെ പുറത്താക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *