യുഎസ് ബഹിരാകാശയാത്രികനും ചന്ദ്രനില്‍ നടന്ന നാലാമത്തെ മനുഷ്യനുമായ അലന് ബീന്‍ (86) അന്തരിച്ചു. ഹൂസ്റ്റണിലെ ആശുപത്രിയിലാണ് അന്ത്യം.
ചന്ദ്രനില്‍ നടക്കുന്ന നാലാമത്തെ വ്യക്തിയാണ് അലന്.1963- ല്‍ ആസ്ട്രോനോട്ട് ഗ്രൂപ്പ് 3 ന്റെ ഭാഗമായി നാസയുടെ ഒരു ബഹിരാകാശയാത്രക്കായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
അലന് 1969 നവംബറില്‍ 37 വയസ്സുള്ളപ്പോള്‍ ഭൂമിയിലെ രണ്ടാമത്തെ മനുഷ്യദൗത്യത്തിനായി ആദ്യ ബഹിരാകാശ വിമാനം ആയ അപ്പോളോ 12 ല്‍ ചന്ദ്രനിലിറങ്ങി.
പീറ്റ് കോണ്റാഡിനു പിന്നാലെയാണു സഹപൈലറ്റായ അലന് ബീന്‍ ചന്ദ്രനില്‍ കാലുകുത്തിയത്. 1973ല്‍ നാസയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ സ്കൈലാബിലേക്കുള്ള ബഹിരാകാശ യാത്രികരുടെ കമാന്‍ഡറും ബീന്‍ ആയിരുന്നു.
1981 ല്‍ നാസയില്‍ നിന്നു വിരമിച്ചു. ചിത്രകലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിരുന്നു വിരമിക്കല്‍. 2009 ല്‍ മനുഷ്യന് ചന്ദ്രനില്‍ കാലു കുത്തിയതിന്റെ 40-ാം വാര്‍ഷികാഘോഷത്തിന് അദ്ദേഹത്തിന്റെ പല ചിത്രങ്ങളും സ്മിത്ത്സോണിയന്‍ നാഷണല്‍ എയര്‍ ആന്‍ഡ് സ്പേസ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.1969 ജൂലൈയില്‍ നീല്‍ ആംസ്ട്രോങ്ങാണ് ചന്ദ്രനില്‍ ആദ്യം കാല് കുത്തിയ മനുഷ്യന്. ഇതുവരെ 12 ബഹിരാകാശ യാത്രികര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയിട്ടുണ്ട്. അപ്പോളോ 13 മാത്രമാണു ചാന്ദ്രദൗത്യത്തില്‍ പാതിവഴിയില്‍ പരാജയം അറിഞ്ഞത്.
