കെ​വി​ന്‍റെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച പോസ്റ്റുമാര്‍ട്ടം ചെയ്യും : മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധം

വിന്‍റെ മൃതദേഹം ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം ചെയ്യും. ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയത്തെത്തിച്ചു. നേരത്തേ, മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുമെന്നാണ് അറിയിച്ചിരുന്നത്.ഇതിനിടെ കെവിന്‍റെ മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞ് കോട്ടയം മെഡിക്കല്‍ കോളജില്‍ വന്‍ പ്രതിഷേധം നടന്നു. ദലിത് സംഘടനാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയാണു ആംബുലന്‍സ് തടഞ്ഞത്.

ഇതോടെ പ്രദേശത്ത് ഏറെനേരം സംഘര്‍ഷാവസ്ഥ നിലനിന്നു. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. കെവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന കാര്യത്തില്‍ വ്യക്തത വേണമെന്നു ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുവന്നു. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും നടപടിക്രമങ്ങളെല്ലാം വിഡിയോയില്‍ പകര്‍ത്തണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *