ടെലികോം രംഗത്തു സാന്നിധ്യമുറപ്പിക്കാന്‍ ഒരുങ്ങി പതഞ്ജലി

ന്യൂ ഡല്‍ഹി ; ടെലികോം രംഗത്തു സാന്നിധ്യമുറപ്പിക്കാന്‍ ഒരുങ്ങി പതഞ്ജലി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്‌എന്‍എല്ലുമായി കൈകോര്‍ത്ത് പതഞ്ജലി സിം കാര്‍ഡുകള്‍ യോഗാ ഗുരു ബാബാ രാംദേവ് പുറത്തിറക്കി. സ്വദേശി സമൃദ്ധി കാര്‍ഡ് എന്ന സിമ്മിലൂടെ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫാറുകളാണ് കമ്ബനി ഒരുക്കിയിരിക്കുന്നത്.

ഈ സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്ബോള്‍ 10 % ഇളവും 144 രൂപയ്ക്ക് റിചാര്‍ജ്ജിലൂടെ രാജ്യത്ത് എവിടെ വേണമെങ്കിലും അണ്‍ലിമിറ്റഡ് കോള്‍ സൗകര്യവും 2 ജിബി ഡാറ്റാ പായ്ക്കും 100 എസ്‌എംഎസ്സുകളും ലഭിക്കുന്നു. ഇതോടൊപ്പം തന്നെ 2.5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 5 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും സിം ഉപഭോക്താക്കള്‍ക്ക് ലഭിക്കും വാഹന അപകടങ്ങളില്‍ പരിക്ക് സംഭവിച്ചാല്‍ മാത്രമേ ഈ പണം ലഭിക്കുകയുള്ളു.

തുടക്കത്തില്‍ പതഞ്ജലി കമ്ബനിയുടെ ജീവനക്കാര്‍ക്ക് മാത്രം വാങ്ങാന്‍ സാധിക്കുന്ന സിം പൊതുജനങ്ങള്‍ക്കു അടുത്ത മാസത്തോടെ ലഭ്യമാകും. രാജ്യത്തെ ബിഎസ്‌എന്‍എല്ലിന്റെ 5 ലക്ഷം കൗണ്ടറുകളില്‍ ഈ സിം കാര്‍ഡ് വില്പനയ്ക്ക് എത്തിക്കാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *