സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: തിരുവനന്തപുരം മേഖല ഒന്നാമത്, അഭിമാനമായി ശ്രീലക്ഷ്‌മി

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ളാസ് ഫലം പ്രസിദ്ധീകരിച്ചു. www.cbse.nic.in, www.cbseresults.nic.in, www.results.nic.in എന്നീ സെെറ്റുകളില്‍ ഫലം ലഭിക്കും. ഈ വര്‍ഷം 86.7 ശതമാനമാണ് വിജയം. പ്ലസ് ടു തലത്തിലെ ഒന്നാം സ്ഥാനത്തിന് പിന്നാലെ പത്താം ക്ലാസ് ഫലത്തിലും തിരുവനന്തപുരം മേഖലയാണ് ദേശീയ തലത്തില്‍ ഒന്നാമത്.

ദേശീയ തലത്തില്‍ നാല് പേര്‍ 500ല്‍ 499 മാര്‍ക്ക് നേടി ഒന്നാമത് എത്തി. കൊച്ചി ഭവന്‍സ് വിദ്യാലയയിലെ ശ്രീലക്ഷ്‌മിയും ഒന്നാം റാങ്കിന് അര്‍ഹയായി. റിംഷിന്‍ അഗര്‍വാള്‍ (ആര്‍.പി പബ്ലിക് സ്‌കൂള്‍ ബിജ്നോര്‍), പ്രാകര്‍ മിട്ടാള്‍ (ഡി.പി.എസ്, ) നന്ദിനി ഗാര്‍ഗ് (സ്കോട്ടിഷ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഷാംലി) എന്നിവരാണ് ഒന്നാം സ്ഥാനം പങ്കിട്ട മറ്റുള്ളവര്‍.

ഇക്കുറിയും ആണ്‍കുട്ടികളെക്കാള്‍ നേട്ടമുണ്ടാക്കിയത് പെണ്‍കുട്ടികളാണ്. പരീക്ഷ എഴുതിയ 88.65 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ 85.32 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം. 27,476 വിദ്യാര്‍ഥികള്‍ക്ക് 95 ശതമാനത്തിലധികം മാര്‍ക്ക് നേടാനായി.

Leave a Reply

Your email address will not be published. Required fields are marked *