കെവിന്‍ വധം: മുഖ്യപ്രതികള്‍ പിടിയില്‍

കോട്ടയം: പ്രണയിച്ച്‌​ വിവാഹം കഴിച്ചതിന്​ കോട്ടയം സ്വദേശി കെവി​നെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. കെവി​​​െന്‍റ ഭാര്യ നീനുവി​​​െന്‍റ സഹോദരന്‍ ഷാനു ചാക്കോ, പിതാവ്​ ചാക്കോ എന്നിവരാണ്​ പൊലീസ്​ പിടിയിലായത്​. കണ്ണൂരില്‍ വെച്ചാണ്​ ഇരുവരെയും പിടികൂടിയത്​. കേസില്‍ ഷാനു ചാക്കോ ഒന്നാം പ്രതിയും പിതാവ്​ ചാക്കോ അഞ്ചാം പ്രതിയുമാണ്​.

ഒളിവിലായിരുന്ന പ്രതികള്‍ ബംഗളൂരുവിലേക്ക്​ രക്ഷപ്പെ​െട്ടങ്കിലും പൊലീസ്​ പിറകെ എത്തിയിരുന്നു. തുടര്‍ന്ന്​ കണ്ണൂരിലേക്ക്​ വന്ന പ്രതികള്‍ കരിക്കോട്ടുകരി പൊലീസ്​​ സ്​റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതികളെ കസ്​റ്റഡിലിലെടുത്ത പൊലീസ്​ കോട്ടയത്തേക്ക്​ തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *