ജൂണ്‍ ഒന്നുമുതല്‍ കേരളത്തില്‍ ഇന്ധന വില കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ധന വില്‍പനയില്‍ ഈടാക്കുന്ന അധിക നികുതി ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നികുതി ഇളവ് ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

പെട്രോളിന്റെയും ഡീസലിന്റേയും അധിക നികുതി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം രാവിലെ തന്നെ ധനവകുപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. അധിക നികുതിയില്‍ കുറവ് വരുത്തിക്കൊണ്ട് ഇന്ധന വിലയില്‍ ഒരുരൂപയുടെ കുറവ് വരുത്താനാണ് നിര്‍ദേശം.

വിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച്‌ നികുതി അവലോകനം ചെയ്യാനും പ്രതീക്ഷിത വരുമാനത്തില്‍ കുറവരാതിരിക്കാന്‍ നോക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.

അധിക നികുതിയില്‍ കുറവ് വരുത്താന്‍ തത്വത്തില്‍ ധാരണയായി. എന്നാല്‍ എത്രകണ്ട് കുറവുവരുത്തണമെന്ന് കണക്കാക്കാന്‍ ധനവകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ജൂണ്‍ ഒന്നുമുതല്‍ നികുതി ഇളവ് പ്രാബല്യത്തിലാക്കാനാണ് മന്ത്രിസഭാ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *