ന്യൂഡല്‍ഹി: കത്വ, ഉന്നാവ് പീഡനങ്ങള്‍ക്ക് പിന്നാലെ ബി.ജെ.പി എം.എല്‍.എയ്ക്കെതിരെ ഉത്തര്‍ പ്രദേശില്‍നിന്നും മറ്റൊരു പീഡന കേസ് കൂടി. പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ്തന്നെ ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്.
ബദൗനിലെ ബിസൗലി മണ്ഡലത്തിലെ എം.എല്‍.എ കുശാഗ്ര സാഗറിനെതിരെയാണ് ബറെയ്ലി പൊലീസില്‍ പെണ്‍കുട്ടി പരാതി നല്‍കിയത്. എം.എല്‍.എയുടെ വീട്ടുജോലിക്കാരിയുടെ മകളാണ് പരാതിക്കാരി. എം.എല്‍.എ തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
