പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിന് മരണപ്പെട്ടത് പൊലീസിന്റെ വീഴ്ചയെന്ന് ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി എസ് അച്ചുദാനന്തന്‍. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് അടിയന്തരമയി ശ്രദ്ധിക്കട്ടെ എന്ന് വി എസ് പ്രതികരിച്ചു.
കെവിന്റെ കൊലപാതകത്തില്‍ പ്രതികളുമായുള്ള പൊലീസിന്റെ ഒത്താശ അപകടകരമാണെന്നും ആഴത്തിലുള്ള സ്വയം വിമര്‍ശനം ആനിവാര്യമാണെന്നും ധന മന്ത്രി തോമസ് ഐസക്കും പ്രതികരിച്ചിരുന്നു.
അതേ സമയം കേസിലെ പൊലീസ് വിഴചക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു, രണ്ടിടത്തും പൊലീസ് ലാത്തി വീശുകയും ജല പീരങ്കി പ്രയോഗിക്കുകയും ചെയ്തു.
