ഐ.പി.എല്‍: ഫേസ്ബുക്കില്‍ താരമായതും ധോണി

ന്യൂഡല്‍ഹി: 425 ദശലക്ഷം പോസ്റ്റുകള്‍, അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍.. ഐ.പി.എല്ലിന്‍െറ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക്കിന് ഇടംലഭിച്ച സീസണാണ് കഴിഞ്ഞ് പോകുന്നത്. ഐ.പി.എല്‍ 2018 സീസണുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഫേസ്ബുക്കില്‍ ഏറ്റവുമധികം പേര്‍ ചര്‍ച്ച ചെയ്ത താരം എം.എസ് ധോണിയാണ്. ചാമ്ബ്യന്മാരായ ചെന്നൈ ആണ് ടീമെന്ന നിലയില്‍ എല്ലാവരും ചര്‍ച്ച െചയ്തത്.

തലയുടെ തിരിച്ചുവരവ് ചേര്‍ത്ത പുതിയ വിസില്‍ പോഡ് ഗാനമാണ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രിയങ്കരമായ പോസ്റ്റായി ഫേസ്ബുക്ക് വിലയിരുത്തിയത്. മുംബൈ ഇന്ത്യന്‍സ് ബൗളര്‍ മുസ്തഫിസുറഹ്മാന്റെ ബംഗാളി പുതുവത്സര ആശംസയാണ് രണ്ടാമത്തെ ഏറ്റവും പ്രിയപ്പെട്ട പോസ്റ്റ്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍ റൈസേഴ്സ് ഹൈദരാബാദ് ടീമുകളെ സംബന്ധിച്ചായിരുന്നു ഫേസ്ബുക്കിലെ ചര്‍ച്ചകള്‍ മുഴുവന്‍. ധോണി കഴിഞ്ഞാല്‍ വിരാട് കോഹ്ലി (ബാംഗ്ലൂര്‍), ക്രിസ് ഗെയ്ല്‍ (പഞ്ചാബ്), രോഹിത് ശര്‍മ (മുംബൈ), സുരേഷ് റെയ്ന (ചെന്നൈ) എന്നിവരാണ് മറ്റു ഫേസ്ബുക്ക് ‘താരങ്ങള്‍’. ഐപിഎല്‍ ലക്ഷ്യമിട്ട് തങ്ങളുടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ചില മാറ്റങ്ങള്‍ ഫേസ്ബുക്ക് നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *