ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ മദ്യം മറിച്ചുവിറ്റ് കോടികളുടെ നികുതി വെട്ടിച്ച കേസില്‍ പ്ലസ് മാക്‌സ് സിഇഒ അറസ്റ്റില്‍

കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ കോടികളുടെ നികുതി വെട്ടിച്ച കേസില്‍ പ്ലസ് മാക്‌സ് സിഇഒ അറസ്റ്റിലായി. പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് സിഇഒ ആര്‍. സുന്ദരവാസനാണ് അറസ്റ്റിലായിരിക്കുന്നത്. മദ്യം മറിച്ചുവിറ്റ് കോടികളുടെ നികുതി വെട്ടിച്ച കേസിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ആറു കോടി രൂപയുടെ വെട്ടിപ്പാണ് ഇയാള്‍ നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. 2017 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ 13000 യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

മാത്രമല്ല, യാത്രക്കാരുടെ വിവരങ്ങള്‍ ഉപയോഗിച്ച്‌ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വിദേശമദ്യം കടത്തി പുറത്തു വില്‍ക്കുകയായിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.സംഭവത്തില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന്, വിമാനത്താവളത്തിനുള്ളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *