നെ​ഞ്ചുവേ​ദ​ന​യെ തു​ട​ര്‍​ന്നു ഇ​ന്ദ്രാ​ണി മു​ഖ​ര്‍​ജി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

മും​ബൈ: ഐ​എ​ന്‍​എ​ക്സ് മു​ന്‍ മേ​ധാ​വി ഇ​ന്ദ്രാ​ണി മു​ഖ​ര്‍​ജി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നെ​ഞ്ചുവേ​ദ​ന​യെ തു​ട​ര്‍​ന്നു മും​ബൈ​യി​ലെ ജെ​ജെ ആ​ശു​പ​ത്രി​യി​ലാ​ണ് മു​ഖ​ര്‍​ജി​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ അ​മി​ത​മാ​യ അ​ള​വി​ല്‍ മ​യ​ക്കുമ​രു​ന്ന് ഉ​ള്ളി​ല്‍​ച്ചെ​ന്ന​തി​നെ തു​ട​ര്‍​ന്നു മുഖര്‍ജിയെ ജെ​ജെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

മ​ക​ള്‍ ഷീ​ന ബോ​റ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഇ​ന്ദ്രാ​ണി 2015 ഓ​ഗ​സ്റ്റ് മു​ത​ല്‍ ജു​ഡി​ഷ​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണ്. ബൈ​ക്കു​ള ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഇ​ന്ദ്രാ​ണി​യെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​വ​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *