പിഎസ്‌സിയുടെ ഇന്റവ്യൂകള്‍ ജൂലൈയിലേക്ക്‌ മാറ്റി

കൊച്ചി: 2018 ജൂണ്‍ 6, 7, 8, 12, 13 തീയതികളിലായി കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ ആസ്ഥാന ആഫീസില്‍ വച്ച്‌ നടത്താന്‍ നിശ്ചയി ച്ചിരുന്ന മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസവകുപ്പിലെ എല്‍ പി സ്കൂള്‍ അസിസ്റ്റന്റ് തസ്തിക ഉള്‍പ്പെടെയുളള ആസ്ഥാനഓഫീസിലെ എല്ലാ തസ്തികകളുടെയും ഇന്റര്‍വ്യൂ ജൂലൈമാസത്തിലേക്ക് മാറ്റിവച്ചു.

2018 ജൂണ്‍ 6, 7, 8 തീയതികളിലായി കോഴിക്കോട്‌ മേഖല ആഫീസില്‍നടത്താന്‍ നിശ്ചയി ച്ചിരുന്ന ലീഗല്‍ മെട്രോളജി വകു പ്പിലെ ഇന്‍സ്പെക്ടര്‍തസ്തികയുടെ ഇന്റര്‍വ്യൂവും ജൂലൈ മാസത്തിലേക്ക് മാറ്റി വച്ചിരിക്കുന്നു.

2018 ജൂണ്‍6, 7, 8, 12, 13 തീയതികളില്‍ കോഴിക്കോട് ജില്ലാ ആഫീസിലും ജൂണ്‍ 12, 13തീയതികളില്‍ കോഴിക്കോട് മേഖല ആഫീസിലും വ ച്ച്‌ നട ത്താന്‍ നിശ്ചയിച്ചിരുന്നകാസര്‍ഗോഡ് ജില്ലയുടെ എല്‍ പി. സ്കൂള്‍ അസിസ്റ്റന്റ് (വിദ്യാഭ്യാസ വകു പ്പ്)
തസ്തികയുടെ ഇന്റര്‍വ്യൂ അതേ തീയതികളില്‍ കാസര്‍ഗോഡ് ജില്ലാ പബ്ളിക് സര്‍വ്വീസ്കമ്മീഷന്‍ ആഫീസില്‍ വച്ച്‌ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *