ലണ്ടന്‍: ഇൗജിപ്ഷ്യന്‍ ആരാധകരുടെ പ്രാര്‍ഥനകള്‍ ഫലിക്കുന്നു. നീണ്ട 38 വര്‍ഷത്തിനുശേഷം ലോകകപ്പിന് യോഗ്യത നേടിയവര്‍ക്കൊപ്പം സ്വപ്നപോരാട്ടത്തിന് ബൂട്ടണിയാന്‍ പടനായകന് മുഹമ്മദ് സലാഹുമുണ്ടാകും. തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ പങ്ക് വെച്ച് സലാഹ് രംഗത്തെത്തി. Good feelings. എന്നെഴുതിയ സലാഹിന്‍െറ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ഈജിപ്തുകാര്‍.
ഈജിപ്തിന്‍െറ ആദ്യ മത്സരങ്ങളില്‍ സലാഹ് കാഴ്ചക്കാരനാവേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചാമ്ബ്യന്‍സ് ലീഗ് ഫൈനലിനിടെ തോളിന് പരിക്കേറ്റ താരത്തിന് മൂന്ന്-നാല് ആഴ്ചവരെ വിശ്രമം വേണ്ടിവരുമെന്നായിരുന്നു ലിവര്‍പൂള്‍ ഫിസിയോ വെളിപ്പെടുത്തിയത്.
റയല്‍ മഡ്രിഡിനെതിരായ മത്സരത്തിെന്റ 25ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിെന്റ ഫൗളില്‍ വീണാണ് സലാഹിന് പരിക്കേറ്റത്. ഗ്രൂപ് ‘എ’യില്‍ ജൂണ്‍ 15ന് ഉറുഗ്വായ്ക്കെതിരെയാണ് ഇൗജിപ്തിെന്റ ആദ്യ മത്സരം. 19ന് റഷ്യയെയും, 25ന് സൗദി അറേബ്യയെയും നേരിടും. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ആദ്യ മത്സരം താരത്തിന് നഷ്ടമാവും.
മൂന്നാഴ്ചക്കു ശേഷം തിരിച്ചെത്തിയാല്‍ റഷ്യക്കെതിരെ കളിക്കാനാകുമെന്നാണ് പ്രതീക്ഷ.
