ബി.ജെ.പിയുടെ ഗൃഹസന്ദര്‍ശനം: അമിത്​ ഷാ മാധുരി ദീക്ഷിതുമായി കൂടികാഴ്​ച നടത്തി

മുംബൈ: നരേന്ദ്രമോദി സര്‍ക്കാറി​​െന്‍റ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ബി.ജെ.പി നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി പാര്‍ട്ടി ദേശീയ പ്രസിഡന്‍റ്​ അമിത്​ ഷാ ബോളിവുഡ്​ നടി മാധൂരിദീക്ഷിതുമായി കൂടികാഴ്​ച നടത്തി. മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിനൊപ്പം സബര്‍ബന്‍ മുംബൈയിലെ മാധൂരി ദീക്ഷിതി​​​െന്‍റ വസതിയിലെത്തിയാണ്​ അമിത്​ ഷാ കൂടികാഴ്​ച നടത്തിയത്​.

ഏകദേശം 40 മിനിട്ട്​ നീണ്ടു നിന്ന കൂടികാഴ്​ചയില്‍ നരേന്ദ്ര മോദി സര്‍ക്കാറി​​െന്‍റ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ബുക്ക്​ലെറ്റ്​ അമിത്​ ഷാ മാധൂരി ദീക്ഷിത്തിന്​ കൈമാറി. മാധൂരി ദീക്ഷിതുമായുള്ള കൂടികാഴ്​ചയില്‍ മോദി സര്‍ക്കാര്‍ നാല്​ വര്‍ഷം കൊണ്ട്​ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയായെന്ന്​ അമിത്​ ഷാ ട്വിറ്ററില്‍ കുറിച്ചു.

ബി.ജെ.പിയുടെ ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി ഗായിക ലതാമ​േങ്കഷ്​കര്‍, വ്യവസായി രത്തന്‍ ടാറ്റ എന്നിവരുമായും അമിത്​ ഷാ കൂടികാഴ്​ച നടത്തുന്നുണ്ട്​. രാജ്യത്താകമാനം 4,000 ബി.ജെ.പി പ്രവര്‍ത്തകര്‍ ലക്ഷകണക്കിന്​ വീടുകളിലെത്തി നരേന്ദ്രമോദി സര്‍ക്കാറി​​െന്‍റ നേട്ടങ്ങള്‍ വിശദീകരിക്കുന്ന രീതിയിലാണ്​ ബി.ജെ.പിയുടെ ഗൃഹസന്ദര്‍ശന പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *