ജിദ്ദ: വാഹനങ്ങളില് സ്പെഷ്യല് ക്യാമറകള് സ്ഥാപിക്കുന്നതിന് വിലക്കില്ലെന്ന് അധികൃതര്. വാഹനങ്ങളുടെ മുന്വശത്തുള്ള റോഡുകളും മറ്റും ചിത്രികരിക്കും വിധം ക്യാമറകള് സ്വകാര്യ വാഹനങ്ങളില് സ്ഥാപിക്കാമെന്നാണ് സൗദി ജനറല് ട്രാഫിക്ക് വിഭാഗം അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്ക്കുള്ള മറുപടിയിലാണ് ജനറല് ട്രാഫിക്ക് വിഭാഗം ഇക്കാരൃം അറിയിച്ചിരിക്കുന്നത്.
ചില രാജ്യങ്ങളില് അധിക്യതര് തന്നെ ഡ്രൈവര്മാരോട് ക്യാമറകള് സ്ഥാപിക്കാന് ആവശൃപ്പെടാറുണ്ട്. ഡ്രൈറുടെ കാഴ്ചക്ക് ഭംഗം വരാത്ത രൂപത്തിലായിരിക്കണം ക്യാമറകള് സ്ഥാപിക്കേണ്ടത്. വാഹനാപകടങ്ങളും മറ്റും ചിത്രീകരിക്കാന് ഇത് ഉപകരിക്കും. അത്തരം ഫോട്ടോകളും വീഡിയാകളും വാഹനാപകടവുമായി ബന്ധപ്പെട്ട് ഇന്ഷൂറന്സ് വിഭാഗത്തിന് തെളിവായി സ്വീകരിക്കാന് ഉപകരിക്കും എന്നും ട്രാഫിക്ക് വിഭാഗം പറഞ്ഞു.
